2015, ജനുവരി 12, തിങ്കളാഴ്‌ച

ശ്രീ കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനം 
തളിപ്പറമ്പിൽ നിന്ന് 3 4 കിമി കിഴക്ക് പൊടിക്കളം കുന്നത്തൂർ പാടി ജംഗ്ഷനിൽ നിന്ന് ഒരു കിമി കിഴക്ക് കുന്നിൻ മുകളിൽ400 മീ അകലെ ഗുഹാ ക്ഷേത്രം (കണ്ണൂർ -ഇരിക്കൂർ  -ശ്രീകണ്ടാപുരം -പയ്യാവൂർ )പയ്യാവൂരിൽ നിന്ന് കഞ്ഞിരക്കൊല്ലി  ബസ്‌ 
വഴി 


കുന്നിന്റെ മുകളിൽ കലശസ്ഥാനം എന്നറിയപ്പെടുന്ന തുറന്ന സ്ഥലമുണ്ട്




 കുന്നത്തൂർ പാടിയിൽ മുത്തപ്പന് ക്ഷേത്രമില്ല ഉത്സവകാലത്ത് 

താൽക്കാലിക മടപ്പുരയുണ്ടാക്കുന്നു ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു 

കല്ലും പാറ കൊണ്ടുള്ള ഒരു പീഠം ( മുത്തപ്പന് ഇരിക്കാൻ )


,മണ്ണ് കൊണ്ടുള്ള ഒരു തറയും ഉണ്ട് 

വടക്ക് ഭാഗത്ത് തിരുവങ്കടവ് ,അതിനുമപ്പുറം ആദി പാടി

ഉത്സവാവശ്യത്തിനു വെള്ളമെടുക്കാനുള്ള ഉറവ 



മുത്തപ്പനും തിരുവപ്പനും പഴക്കമേറിയ ഗുഹാ ക്ഷേത്രം 
ധനു 2 മുതൽ മകരം 2 വരെ (ഗുഹാ ക്ഷേത്രത്തിൽ ) 6 am   - 7 pm കർക്കിടകമൊഴിച്ചുള്ളമാസങ്ങളിൽ പൈംകുറ്റി 
ധനു 2 - മകരം 2 ഉത്സവം കന്നി സംക്രമത്തിനു പുത്തരി വെള്ളാട്ടം ഞായറാഴ്ചകളിൽ പൊടിക്ക ളത്തിൽ വെള്ളാട്ടം  


ഇവിടെ പടിഞ്ഞാറ്  മുഖമായ ഗുഹയിൽ മുത്തപ്പന്റെ വിഗ്രഹമുണ്ട് പ്രവേശന കവാടത്തിന്റെ ഇരു വശത്തും പനയോലകൾ ഗുഹക്ക്   3 മീ നീളവും  1.8 മീ ഉയരവുമുണ്ട്  .






  .
ഭരണം ട്രസ്റ്റീ ശ്രീ കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനം പഴശ്ശിക്കരി

ഐതിഹ്യം  തളിപ്പറമ്പിൽ നിന്ന് 30 കിമി അകലെയുള്ള എരുവേശ്ശി യിലെ പാടിക്കുറ്റി യിൽ ഒരു പുരാതന ദേവീ(പാർവതി ) ക്ഷേത്ര മുണ്ടായിരുന്നു    'അതിനടുത്ത് പ്രശസ്തമായ അയ്യങ്കര ഇല്ലവും  .കുട്ടികൾ ഇല്ലാതിരുന്ന ഒരു ഭക്ത ശിരോമണി ആയിരുന്നു അവിടുത്തെ വാഴുന്നവർ   അദ്ദേഹം . പയ്യാവൂർ അപ്പനെയും  പാടിക്കുറ്റി അമ്മയെയുംവാഴുന്നവരും അന്തർജനവും   സ്ഥിരമായി ഭജിച്ചിരുന്നു  .ഒരിക്കൽ അന്തർജനം കുളിക്കാനായി സഖികളുമായി പയ്യാവൂർ പുഴയുടെ കരയിലുള്ള തിരുവഞ്ചിറയിൽ പോയി .വെള്ളത്തിൽ മുങ്ങിയപ്പോൾ ചിലങ്കയുടെ ശബ്ദം കേട്ട അവര് നിവർന്നപ്പോൾ കണ്ടത് മരം കൊണ്ടുള്ള ഒരു കൊമ്മ ഒഴുകി വരുന്നതാണ് .വീണ്ടും മുങ്ങി നിവർന്നപ്പോൾ കണ്ടത് സുന്ദരനായ ഒരു കൊച്ചുകുട്ടി കൽപ്പടവിൽ ഇരുന്നു കളിക്കുന്നതാണ്.ശിവ പാർവതി മാരുടെ സമ്മാനമെന്ന് നിനച്ച് സന്തോഷ ത്തോടെ  അതിനെ അവർ മാറോടു ചേർത്തു .കുട്ടിയെ ഇല്ലത്തേക്ക് കൂട്ടി പാലും പഴങ്ങളും കൊടുത്തു അതിനുശേഷം ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ കുട്ടിയെ വളർത്തി .പക്ഷെ കുട്ടി വളർന്നപ്പോൾ പരമ്പരാഗത രീതിയിൽ നിന്നും വ്യത്യസ്തമായി നായാടാനും മാസം ഭക്ഷിക്കാനും തുടങ്ങി .മുതിർന്നപ്പോൾ കള്ള് , മത്സ്യ മാംസാദികൾഎന്നിവ നിർബന്ധമായി  . വാഴുന്നവ്ർക്കും അന്തർജനത്തിനും മനസമാധാനം നഷ്ടപ്പെട്ടു .ഒരു ദുരഭിമാനക്കൊലക്ക് വാഴുന്നവർ ഒരുങ്ങി .ഭാര്യയുമായി ഈക്കാര്യം സംസാരിച്ചപ്പോൾ പെട്ടെന്ന് കാട്ടിൽ   പോയിരുന്ന കുട്ടി തിരിച്ചെത്തി. അവർ പറഞ്ഞത് താൻ കാട്ടിൽ വെച്ച്  കേട്ടിരുന്നു എന്ന് പറഞ്ഞു  .അതിനു ശേഷം തന്റെ മുറിയിൽ കയറി വാതിൽ അടച്ചു.കുറ്റബോധം തോന്നിയ രക്ഷിതാക്കൾകുറെ സമയം വാതിൽ തുറന്നു പുറത്ത് വരാൻ യാചിച്ചു .അവസാനം വാതിൽ  തുറന്നപ്പോൾ ആയുധ ധാരിയായ കിരാത മൂർത്തിയെ അവർകണ്ടു  അവർ നമസ്കരിച്ച് മാപ്പിന് അപേക്ഷിച്ചു .അവരെ അനുഗ്രഹിച്ചതിന് ശേഷം ഭക്തിയിലൂടെ മോക്ഷം നേടാമെന്ന് അവരെ ഓർമ്മിപ്പിച്ചു. ശിവ പാർവതിമാരുടെ മകനായി അവതരിച്ച മഹാവിഷ്ണു ആണ് അതെന്നു അവർ തിരിച്ചറിഞ്ഞു (പയ്യാവൂരിലെ ശിവനും പാടിക്കുറ്റിയിലെ പാർവതിയും മാതാ പിതാക്കൾ )  

കാരക്കാട്ട് ഇല്ലത്തെ   തന്ത്രിയാണ് ഊരാളൻ 1979 ൽ ദേവസ്വം ബോർഡ്‌ ഏറ്റെടുത്തു 

ഒന്നാം ദിവസം മുത്തപ്പന്റെ ബാല്യകാലത്തെയും യൌവ്വന പ്രാപ്തിയും കാണിക്കുന്ന 4 കോലങ്ങൾ ഒരേ ആൾ തന്നെ കെട്ടിയാടുന്നു 


  
മൂലം പെറ്റ ഭഗവതിയുടെ തിരുമുടി മുത്തപ്പൻ അമ്മയെ കാണണമെന്ന് ആവശ്യപ്പെടുന്ന ദിവസങ്ങളിൽ മാത്രം കെട്ടിയാടും 



  .തിരുവപ്പനയും വെള്ളാട്ടവും ഒരേ സമയത്ത് ഉണ്ടാവില്ല മുത്തപ്പൻ രാത്രി  
വന്നു പോകുന്നു 



നൃത്തത്തിനു ശേഷം ഫ്ലാറ്റ് ഫോറത്തിൽ ഇരിക്കുന്ന മുത്തപ്പൻ പട്ടോല 

വായിക്കുന്നു അതിനു ശേഷം ഭണ്ടാരം കൊണ്ടുവരുന്നു ഭക്തന്മാർ 

ഭണ്ടാരത്തിൽ   നേരിട്ട് ഒന്നും ഇടുന്നില്ല ഭഗവാന്റെ കൈയ്യിൽ 

കൊടുക്കുന്നത് ഭഗവാൻ തന്നെ  ഇടുന്നു അതിനു ശേഷം അരുളപ്പാട് 

അതിനു ശേഷം ഭക്തരുടെ സങ്കടങ്ങൾ കേട്ട് പരിഹാരങ്ങൾ 

നിർദ്ദേശിക്കുന്നു  പിന്നീട് വെള്ളാട്ടം